16 October Tuesday

സന്ധുവിന് വിലക്ക്, പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017


ബംഗളൂരു > ഐഎസ്എലില്‍ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ അച്ചടക്കരാഹിത്യം കാട്ടിയ ബംഗളൂരു എഫ്സി ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനെ രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കി. മൂന്നുലക്ഷം രൂപ പിഴയും ഒടുക്കണം. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. മത്സരത്തില്‍ സന്ധുവിനെ ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു.

നവംബര്‍ 30ന് നടന്ന മത്സരത്തിലായിരുന്നു സംഭവം. ഗോവന്‍ താരം മാനുവല്‍ ലാന്‍സറോട്ടെയെ സന്ധു തള്ളി. കളിയില്‍ ബംഗളൂരു 3-4ന് തോല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന കളി സന്ധുവിന് നഷ്ടമാകും. 14ന് എഫ്സി പുണെ സിറ്റിയോടും കളിക്കാനാകില്ല.

പ്രധാന വാർത്തകൾ
Top