Top
17
Sunday, December 2017
About UsE-Paper

പരിശീലനക്യാമ്പ് ഇന്നുമുതല്‍

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > ഹരിയാനയിലെ റോത്തക്കില്‍ 18 മുതല്‍ 22 വരെ നടക്കുന്ന  ദേശീയ സ്കൂള്‍ (സീനിയര്‍, അണ്ടര്‍ 19) അത്ലറ്റിക്സിനുള്ള കേരള ടീമിന്റെ പരിശീലനം ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. 37 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളും അടങ്ങുന്നതാണ് ടീം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഒരാഴ്ചത്തെ ക്യാമ്പിനുശേഷം ടീം 13ന് പുറപ്പെടും. 15ന് റോത്തക്കിലെത്തും. റോത്തക്കിലെ രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ളക്സിലാണ് മത്സരം.

ജോസ് ജോണ്‍ സംഘത്തലവനായ ടീമില്‍  ടോമി ചെറിയാന്‍, രാജുപോള്‍,  പി ജി മനോജ്, ഷിബി മാത്യു, ജാഫര്‍ബാബു എന്നിവരാണ് പരിശീലകര്‍.


 

Categories