19 November Monday

കേമന്മാർ പക്ഷേ, ക്രൊയേഷ്യ കളിയിലില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ലൂക്കാ മോഡ്രിച്ച്‌


ലോകകപ്പ് യോഗ്യത: 13 തവണ
മികച്ച പ്രകടനം: മൂന്നാംസ്ഥാനം (1930, 1998)
2014 ലോകകപ്പ്: ഗ്രൂപ്പ്ഘട്ടം
യോഗ്യതാ റൗണ്ടിലെ പ്രകടനം: പ്ലേ ഓഫിൽ ഗ്രീസിനെ തോൽപ്പിച്ചു
മത്സരക്രമം: നൈജീരിയ (16), അർജന്റീന (21), ഐസ്ലൻഡ് (26)
പരിശീലകൻ: സ്ലാട്കോ ഡാലിച്ച്
ക്യാപ്റ്റൻ: ലൂകാ മോഡ്രിച്ച്
പ്രധാന കളിക്കാർ: മോഡ്രിച്ച്, ഇവാൻ റാകിടിച്ച്, ഇവാൻ പെരിസിച്ച്, മാഴ്സെലോ ബ്രൊസോവിച്ച്, മത്തിയൂ കൊവാസിച്ച്, മരിയോ മാൻഡ്സുകിച്ച്.

പ്രതീക്ഷിക്കുന്ന ടീം ഘടന (4‐3‐3): ഡാനിയെൽ സുബാസിച്ച്, സിമെ വ്രാസിക്കോ, ഡെമാനഗോയ് വിദ, ദെയാൻ ലോവ്റെൻ, ഇവാൻ സ്ട്രിനിച്ച്, മാഴ്സെലോ ബ്രൊസോവിച്ച്, ഇവാൻ റാകിടിച്ച്, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, നിക്കോള കാലിനിച്ച്, മരിയോ മാൻഡ്സുകിച്ച്.

മധ്യനിരയാണ് ക്രൊയേഷ്യയുടെ കാതൽ. വമ്പൻ ടീമുകളിൽ കളിക്കുന്ന ഒരു കൂട്ടമാണ് ക്രൊയേഷ്യക്കുള്ളത്. മൊണാകോ, അത്ലറ്റികോ മാഡ്രിഡ്, ബെസിക്ടാസ്, ലിവർപൂൾ, സമ്പ്ദോറിയ, ഇന്റർ മിലാൻ, ബാഴ്സലോണ, റയൽ മാഡ്രിഡ്, എസി മിലാൻ, യുവന്റസ്, നാപോളി, ബയേർ ലെവർകൂസൻ എന്നീ ക്ലബ്ബുകളിൽ കളിക്കുന്ന കളിക്കാരാണ് കളത്തിലെത്തുക. മധ്യനിരയിൽ മോഡ്രിച്ച്‐റാകിടിച്ച് സഖ്യം ക്രൊയേഷ്യയുടെ ഗതി നിർണയിക്കും.

ഇത്രയേറെ മികവുറ്റ കളിക്കാരുണ്ടായിട്ടും പ്ലേ ഓഫ് കടന്നാണ് ക്രൊയേഷ്യ എത്തിയത്. ഐസ്ലൻഡിനു പിന്നിലായിരുന്നു ഗ്രൂപ്പ്ഘട്ടത്തിൽ. നല്ല പ്രതിരോധത്തെ കീറിമുറിക്കാനുള്ള ആക്രമണശേഷി ക്രൊയേഷ്യക്ക് കുറവാണ്. ഐസ്ലൻഡ് ഗ്രൂപ്പിൽ ക്രൊയേഷ്യക്കൊപ്പമാണ്. മധ്യനിരയിൽ മോഡ്രിച്ചിനെയും റാകിടിച്ചിനെയും ക്രൊയേഷ്യക്ക് കൂടുതൽ ആശ്രയിക്കേണ്ടിവരും. ഗ്രൂപ്പ്ഘട്ടത്തിൽ എല്ലാ കളിയും നിർണായകമാണ്. അർജന്റീനയുമായുള്ള കളിയാകും വിധിയെഴുതുക.

പ്രധാന വാർത്തകൾ
Top