24 September Monday

തോറ്റിട്ടില്ല, ഗ്വിറോറോയുടെ പെറു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ഗ്വിറോറോ


ലോകകപ്പ് യോഗ്യത: 5 തവണ
മികച്ച പ്രകടനം: ക്വാർട്ടർ (1970)
2014 ലോകകപ്പ്: യോഗ്യത നേടിയില്ല
യോഗ്യതാ റൗണ്ടിലെ പ്രകടനം: പ്ലേ ഓഫിൽ ന്യൂസിലൻഡിനെ മറികടന്നു
മത്സരക്രമം: ഡെൻമാർക്ക് (16), ഫ്രാൻസ് (21), ഓസ്ട്രേലിയ (26)
പരിശീലകൻ: റിക്കാർഡോ ഗറെക്ക
ക്യാപ്റ്റൻ: പവ്ലോ ഗ്വിറോറോ
പ്രധാന കളിക്കാർ: ജെഫേഴ്സൺ ഫർഫാൻ, ഗ്വിറോറോ, ക്രിസ്റ്റ്യൻ കുയേവ, റെനാറ്റോ ടാപിയ
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐2‐3‐1): പെഡ്രോ ഗല്ലെസെ, അൽഡോ കോർസോ, ആൽബെർട്ടോ റോഡ്രിഗസ്, ക്രിസ്റ്റ്യൻ റാമോസ്, മിഗ്വേൽ ട്രവുകോ, റെനാറ്റോ ടാപിയ, യോഷിമർ യോടുൻ, ജെഫേഴ്സൺ ഫർഫാൻ, ക്രിസ്റ്റ്യൻ കുയേവ, എഡിസൺ ഫ്ളോറെസ്, പവ്ലോ ഗ്വിറോറോ

തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള സംഘമാണ് പെറുവിന്റേത്. 2016നുശേഷം പെറു തോറ്റിട്ടില്ല. അതിൽ അർജന്റീന, ഉറുഗ്വേ, കൊളംബിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്കെതിരായ മത്സരവും ഉൾപ്പെടും. പ്രതിരോധത്തിന്റെ കെട്ടുറപ്പാണ് ഗറെക്കയുടെ സംഘത്തിന്റെ സവിശേഷത. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ആരും സംഘത്തിലില്ല.

പ്രതിരോധത്തിൽ ടാപിയയുടെ സാന്നിധ്യം ശക്തിയേകും. മധ്യനിരയിൽ കുയേവയുണ്ട്. മുന്നേറ്റത്തിൽ ഗ്വിറോറോയുടെ സാന്നിധ്യംകൂടിയാകുമ്പോൾ പെറു അപകടകാരികളാകും.
ഗ്വിറോറോ വിലക്കുമാറി തിരിച്ചെത്തിയത് പെറുവിന് ഇരട്ടിവീര്യമാണ് നൽകിയത്. സന്നാഹമത്സരത്തിൽ ക്യാപ്റ്റൻ ഗോളടിക്കുകയും ചെയ്തു.

മുപ്പത്താറുവർഷത്തിനു ശേഷമാണ് പെറു ലോകകപ്പ് കളിക്കാനെത്തുന്നത്. ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽനിന്ന് നേരിട്ട്യോഗ്യത കിട്ടിയില്ല. പ്ലേ ഓഫിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് യോഗ്യത ഉറപ്പാക്കിയത്.

പ്രധാന വാർത്തകൾ
Top