16 November Friday

ഇടവേള കഴിഞ്ഞു, ഡെൻമാർക്ക് എത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ക്രിസ്‌റ്റ്യൻ എറിക്‌സൺ


ലോകകപ്പ് യോഗ്യത: അഞ്ചുതവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (1998)
2014 ലോകകപ്പ്: യോഗ്യത നേടിയില്ല
യോഗ്യതാ റൗണ്ടിലെ പ്രകടനം: പ്ലേ ഓഫിൽ അയർലൻഡിനെ മറികടന്നു
മത്സരക്രമം: പെറു (16), ഓസ്ട്രേലിയ (21), ഫ്രാൻസ് (26)
പരിശീലകൻ: ഏജ് ഹരെയ്ദെ
ക്യാപ്റ്റൻ: സിമോൺ ക്യായെർ
പ്രധാന കളിക്കാർ: ക്രിസ്റ്റ്യൻ എറിക്സൺ, ക്യായെർ, പിയോണി സിസ്ഗറ്റാ, തോമസ് ഡെലാനി, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐2‐3‐1): കാസ്പെർ ഷ്മെയ്ചേൽ, ജെൻസ് സ്ട്രിഗർ ലാർസെൻ, സിമോൺ ക്യായെർ, ആൻഡ്രിയാസ് ബ്യെലൻഡ്, റിസ ഡുർമിസി, ആഡ്രിയാസ് ക്രിസ്റ്റൻസൺ, തോമസ് ഡെലാനി, യൂസുഫ് പൗൾസൺ, ക്രിസ്റ്റ്യൻ എറിക്സൺ, പിയോണി സിസ്റ്റോ, നിക്കോളായ് ജോർജൻസൺ.

പ്രധാന വേദികളിൽ കുറച്ചുകാലമായി ഡെൻമാർക്ക് ഇല്ല. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ രണ്ടെണ്ണത്തിലാണ് സാന്നിധ്യം. യൂറോകപ്പിലും അതുപോലെതന്നെ. പക്ഷേ, ഇക്കുറി ക്രിസ്റ്റ്യൻ എറിക്സന്റെ മികവിൽ ഡെൻമാർക്ക് ഏറെ മെച്ചപ്പെട്ടു. പ്ലേ ഓഫിൽ അയർലൻഡിനെ 5‐1ന് തകർത്താണ് മുന്നേറിയത്. ആദ്യറൗണ്ട് കടക്കാനുള്ള ശേഷി ഡെൻമാർക്ക് സംഘത്തിനുണ്ട്.

എറിക്സനാണ് ഊർജം. പ്രതിരോധത്തിൽ ക്യായെർ, ബ്യെലൻഡ് സഖ്യവും ഗോൾകീപ്പർ ഷ്മെയ്ചേലും ഡെൻമാർക്കിന് ഉറപ്പുനൽകുന്നു.  പ്രധാന പോരായ്മ എറിക്സൺ കഴിഞ്ഞാൽ മുന്നേറ്റം മങ്ങുമെന്നതാണ്. മധ്യനിരയ്ക്കും മികവുപോര.

ഓസ്ട്രേലിയ, പെറു ടീമുകളെ കീഴടക്കി പ്രീ ക്വാർട്ടറിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഡെൻമാർക്ക്. ഫ്രാൻസുമായുള്ള കളി നിർണായകമാകും.

പ്രധാന വാർത്തകൾ
Top