25 September Tuesday

ഇന്ത്യ‐വെസ്റ്റിൻഡീസ് ഏകദിനം കാര്യവട്ടത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


തിരുവനന്തപുരം
ഇന്ത്യ‐വെസ്റ്റിൻഡീസ് ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചു. പകൽ‐രാത്രി മത്സരമാണ്. കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.

കഴിഞ്ഞ നവംബറിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ട്വന്റി 20 ആയിരുന്നു ആദ്യമത്സരം. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആറു റണ്ണിനു വിജയിച്ചു. കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം പെട്ടെന്നുതന്നെ മത്സര സജ്ജമാക്കാനായതാണ് കാര്യവട്ടത്തിന് വീണ്ടും നറുക്കുവീഴാൻ കാരണം.

കേരളത്തിനനുവദിച്ച മത്സരം കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനായിരുന്നു കെസിഎക്ക് താൽപ്പര്യം. എന്നാൽ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനുവേണ്ടി സജ്ജീകരിച്ച സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തരുതെന്ന് അഭിപ്രായമുയർന്നു. തുടർന്നാണ് കാര്യവട്ടത്തു നടത്താൻ തീരുമാനിച്ചത്.
 

പ്രധാന വാർത്തകൾ
Top