14 November Wednesday

കരിയസിന് ആഘാതം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ ലിവർപൂൾ ഗോളി ലോറിസ് കരിയസിന് അപ്രതീക്ഷിത ആഘാതമുണ്ടായെന്ന് ഡോക്ടർമാർ. റയൽ മാഡ്രിഡുമായുള്ള ഫൈനലിൽ കരിയസ് രണ്ട് വലിയ പിഴവുകൾ വരുത്തിയിരുന്നു. ഇതിൽനിന്നാണ് റയൽ ഗോളടിച്ചത്.

അമേരിക്കയിലെ ബോസ്റ്റണിലാണ് കരിയസിനെ പരിശോധിച്ചത്. കളിക്കിടെ കരിയസിന് തലയ്ക്ക് ശക്തമായ ഇടി കിട്ടി. അതിനുശേഷം കരിയസിന്റെ കളിയിലെ ശ്രദ്ധ തെറ്റി. ഇടവേളയ്ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ കരിയസ് റയൽ മാഡ്രിഡ് പ്രതിരോധക്കാരൻ സെർജിയോ റാമോസുമായി കൂട്ടിയിടിച്ചിരുന്നു.

ഇതിൽ കരിയസിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചുവെന്നാണ് സൂചന. അതുവരെ മത്സരം ഗോൾരഹിതമായിരുന്നു. പിന്നീടാണ് കരിയസിന്റെ പിഴവിൽനിന്ന് കരിം ബെൻസെമ ഗോളടിച്ചത്. റയലിന്റെ മൂന്നാം ഗോളും കരിയസിന്റെ പിഴവിൽനിന്നാണ്.
 

പ്രധാന വാർത്തകൾ
Top