19 September Wednesday

ഹർമൻപ്രീത് മികവിൽ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കോലാലംപുർ
വനിതാ ഏഷ്യാ കപ്പ് ട്വന്റി‐20യിൽ ഇന്ത്യക്ക് രണ്ടാം ജയം. രണ്ടാം മത്സരത്തിൽ തായ്ലൻഡിനെതിരെ 66 റൺ ജയം. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ നാലിന് 132 റണ്ണെടുത്തു. തായ്ലൻഡിന് എട്ടിന് 66 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ വിജയശിൽപ്പി.

മോണ മെഷ്റം (45 പന്തിൽ 32), സ്മൃതി മന്ദാന (22 പന്തിൽ 29), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17 പന്തിൽ 27) എന്നിവരാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ ഒരുക്കിയത്. മറുപടിക്കെത്തിയ തായ്ലൻഡിനെ മൂന്നുവിക്കറ്റുമായി ഹർമൻപ്രീത് തകർത്തു.
 

പ്രധാന വാർത്തകൾ
Top