14 November Wednesday
അഞ്ചാം ഏകദിനം നവംബർ 1ന് തിരുവനന്തപുരത്ത്‌

ഇന്ത്യ‐വിൻഡീസ് പരമ്പര ഒക്ടോബർ 4 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


ന്യൂഡൽഹി
ഇന്ത്യ‐വെസ്റ്റിൻഡീസ് ക്രിക്കറ്റ് പരമ്പരയുടെ മത്സരക്രമമായി. ഒക്ടോബർ നാലിന് പരമ്പരയ്ക്ക് തുടക്കമാകും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി‐20യും ഉൾപ്പെട്ടതാണ് പരമ്പര.

ആദ്യടെസ്റ്റ് ഒക്ടോബർ നാലിന് രാജ്കോട്ടിൽ നടക്കും. രണ്ടാമത്തേത് ഹൈദരാബാദിൽ ഒക്ടോബർ 12നാണ്. ഏകദിന പരമ്പരയിലെ അവസാനമത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാണ്. നവംബർ ഒന്നിനാണ് കളി.

ഏകദിന പരമ്പര ഒക്ടോബർ 21നാണ് തുടങ്ങുന്നത്. ഗുവാഹത്തിയിലാണ് ആദ്യ കളി. തിരുവനന്തപുരത്ത് ഇത് രണ്ടാം രാജ്യാന്തര മത്സരമാണ്. ആദ്യ ഏകദിനവും. കഴിഞ്ഞവർഷം നവംബറിലായിരുന്നു ആദ്യ രാജ്യാന്തര മത്സരം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി‐20 ഇവിടെവച്ച് നടന്നു. മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ ജയിച്ചു.


പ്രധാന വാർത്തകൾ
Top