22 September Saturday

പരമ്പര തേടി ഇന്ത്യ നാളെ ഇംഗ്ലണ്ടിനോട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018



കാർഡിഫ്
ഇംഗ്ലണ്ടിനെതിരായ ട്വന്റി‐20 പരമ്പരയിലെ രണ്ടാം മത്സരം നാളെ കാർഡിഫിൽ. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യമത്സരം ജയിച്ച ഇന്ത്യ 1‐0ന് മുന്നിലാണ്.  പരമ്പര ലക്ഷ്യമിട്ടാവും ഇന്ത്യൻസംഘം മത്സരത്തിനിറങ്ങുക. ചൊവ്വാഴ്ച മാഞ്ചസ്റ്ററിൽ നടന്ന ആദ്യമത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷുകാരെ തോൽപ്പിച്ചത്. ആതിഥേയർ ഉയർത്തിയ 160 റണ്ണിന്റെ വിജയലക്ഷ്യം പത്തുപന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

സെഞ്ചുറി നേടിയ ലോകേഷ് രാഹുലിന്റെയും (54 പന്തിൽ 101*) അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെയും മിന്നുന്ന മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട് 8‐159, ഇന്ത്യ 2‐163.  

പ്രധാന വാർത്തകൾ
Top