17 November Saturday

ജർമനിക്ക്‌ സാനെ വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ജർമൻ ഫുട്‌ബോൾ മ്യൂസിയത്തിലെ സാനെയുടെ ചിത്രം നീക്കുന്നു


ലോകകപ്പ് യോഗ്യത: 19 തവണ (10 പശ്ചിമ ജർമനി)
ലോകകപ്പിലെ മികച്ച പ്രകടനം: ചാമ്പ്യൻമാർ (1954, 1974, 1990, 2014)
2014 ലോകകപ്പ്: ചാമ്പ്യൻമാർ
യോഗ്യതാറൗണ്ട്: ഗ്രൂപ്പ് സിയിൽ ഒന്നാംസ്ഥാനം
മത്സരക്രമം: മെക്സിക്കോ (17), സ്വീഡൻ (23), ദക്ഷിണ കൊറിയ (27)
പരിശീലകൻ: ജോക്വിം ലോ
ക്യാപ്റ്റൻ: മാനുവൽ നോയെ
പ്രധാന കളിക്കാർ: ടോണി ക്രൂസ്, മെസൂട്ട് ഒസീൽ, മാറ്റ് ഹുമ്മെൽസ്, ജെറോം ബോട്ടെങ്, നോയെ, തോമസ് മുള്ളർ
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐2‐3‐1): നോയെ, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെങ്, ഹുമ്മെൽസ്, ജൊനാസ് ഹെക്ടർ, ടോണി ക്രൂസ്, ഇകായ് ഗുൺഡോവൻ, മുള്ളർ, ഒസീൽ, മാർകോ റ്യൂസ്, ടിമോ വെർണർ.

മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ലിറോയ് സാനെയെ ഒഴിവാക്കിയതാണ് ജർമൻ ടീമിലെ അപ്രതീക്ഷിത സംഭവം. സിറ്റിക്കായി ഈ സീസണിൽ മികച്ച കളിയാണ് സാനെ പുറത്തെടുത്തത്. 14 ഗോളടിച്ച സാനെ 19 ഗോളിന് അവസരമൊരുക്കി. സാനെയ്ക്ക് പകരം ജൂലിയൻ ബ്രാൻഡിനെയാണ് ജോക്വിം ലോ തെരഞ്ഞെടുത്തത്. കടുത്ത തീരുമാനമായിരുന്നുവെന്നാണ് ലോ പ്രതികരിച്ചത്. ബയേർ ലെവർകൂസനുവേണ്ടി ഈ സീസണിൽ 13 ഗോൾ നേടിയ ബ്രാൻഡ് ഏഴെണ്ണത്തിന് അവസരവുമൊരുക്കി.

ഗോൾകീപ്പറും ക്യാപ്റ്റനുമായ മാനുവൽ നോയെ ഇടംനേടി. കഴിഞ്ഞ സെപ്തംബറിൽ പരിക്കേറ്റ നോയെ ഈ വർഷം ഒരുതവണ മാത്രമാണ് കളിക്കാനിറങ്ങിയത്.

ടീം‐ ഗോൾകീപ്പർ: നോയെ (ബയേൺ), ടെർ സ്റ്റെയ്ഗൻ (ബാഴ്സലോണ), കെവിൻ ട്രാപ് (പിഎസ്ജി).പ്രതിരോധം: ബോട്ടെങ് (ബയേൺ),  ഗിന്റെർ (ബൊറൂസിയ മൊൺചെൻഗ്ലാദ്ബാ), ഹെക്ടർ (കൊളോൺ),  ഹുമ്മെൽസ്, കിമ്മിച്ച്, സുലെ (ബയേൺ), റൂഡിഗർ (ചെൽസി).മധ്യനിര:  ബ്രാൻഡ് (ലെവർകൂസൻ), ഡ്രാക്സലർ (പിഎസ്ജി),  ഗൊറെസ്ക (ഷാൽകെ), ഗുൺഡോവൻ (മാഞ്ചസ്റ്റർ സിറ്റി),  ഖെദീര (യുവന്റസ്), ക്രൂസ് (റയൽ മാഡ്രിഡ്), ഒസീൽ (അഴ്സണൽ), സെബാസ്റ്റ്യൻ റൂഡി (ബയേൺ). മുന്നേറ്റം: ഗോമെസ് (സ്റ്റുറ്റ്ഗാർട്ട്), മുള്ളർ (ബയേൺ), റ്യൂസ് (ഡോർട്ട്മുണ്ട്), വെർണെർ (ലെയ്പ്സിഗ്).

പ്രധാന വാർത്തകൾ
Top