20 September Thursday

ഛേത്രി കസറി, ഇന്ത്യക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

കെനിയക്കെതിരെ സുനിൽ ഛേത്രിയുടെ മുന്നേറ്റം

മുംബൈ
ഇന്ത്യൻ കുപ്പായത്തിലെ നൂറാം മത്സരം സുനിൽ ഛേത്രി ആഘോഷമാക്കി. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരെ ഇരട്ട ഗോളടിച്ച്‌ ഛേത്രി ഇന്ത്യക്ക്‌ തുടർച്ചയായ രണ്ടാം ജയമൊരുക്കി. 61 ഗോളായി ഈ മുപ്പത്തിമൂന്നുകാരന്‌. മൂന്ന്‌ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാമത്തെ ഗോൾ ജെജെ ലാൽപെഖുല നേടി.

രണ്ടാംജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പാക്കി. നാളെ ന്യൂസിലൻഡുമായിട്ടാണ്‌ ഇന്ത്യയുടെ അവസാന മത്സരം.

മുംബൈ ഫുട്‌ബോൾ അരീനയിൽ കനത്ത മഴയ്‌ക്കിടെയായിരുന്നു കളി. ആദ്യഘട്ടത്തിൽ പന്ത്‌ കൃത്യമായി നീങ്ങിയതുപോലുമില്ല. ഇത്‌ കളിയുടെ ഒഴുക്കിനെ ബാധിച്ചു.

മഴയുടെ ശക്തി കുറഞ്ഞ  രണ്ടാംപകുതിയിൽ കളി ഇന്ത്യയുടെ കാലുകളിലായി. കളി അവസാനിക്കാൻ അരമണിക്കൂർ ശേഷിക്കെ ഛേത്രി പെനൽറ്റിയിലൂടെ ഇന്ത്യക്ക്‌ ലീഡ്‌ നൽകി. പിന്നാലെ ജെജെ ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്‌ മിന്നുന്ന ഗോളിലൂടെ ഛേത്രി ഇന്ത്യയുടെ ജയം പൂർത്തിയാക്കി.

പ്രധാന വാർത്തകൾ
Top