22 November Thursday

സന്തോഷം, പക്ഷെ ആയിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


ലിവർപൂൾ
ഗോളടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയ ബ്രസീലിന്റെ ലോകതാരം നെയ്മർക്ക് സന്തോഷം. ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ രണ്ടു ഗോൾ ജയത്തിൽ ഒന്ന് നെയ്മറിന്റേതാണ്.

എങ്കിലും പൂർണഫോമിലായിട്ടില്ലെന്ന് നെയ്മർ പറഞ്ഞു. 80 ശതമാനമേ ആയിട്ടുള്ളു. ലോകകപ്പിന് ഇനി ഒമ്പതുദിവസം മാത്രം. മൂന്നുമാസമായി കളിച്ചിട്ടില്ലാത്ത നെയ്മർ ഇടവേളയിൽ പകരക്കാരനായാണ് ഇറങ്ങിയത്. ഫെർണാണ്ടിന്യോയെ പിൻവലിച്ചാണ് നെയ്മറെ ഇറക്കിയത്. കളത്തിലിറങ്ങി 23‐ാം മിനിറ്റിൽ ഗോളടിക്കുകയും ചെയ്തു നെയ്മർ. ഇപ്പോഴും ചെറിയ വേദനയുണ്ടെന്ന് നെയ്മർ പറഞ്ഞു. പക്ഷെ അത് ഇത്രയും നാൾ കളിക്കാതിരുന്നിട്ടാണെന്നും നെയ്മർ പറഞ്ഞു. പത്തിന്‌ ഓസ്‌ട്രിയക്കെതിരായ മത്സരത്തിൽ നെയ്‌മർ കളിച്ചേക്കും.

പ്രധാന വാർത്തകൾ
Top