26 September Wednesday

ഹെർനാണ്ടെസ് 3‐ാം ലോകകപ്പിന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


മെക്സിക്കോ സിറ്റി
ജാവിയർ ഹെർനാണ്ടെസ് മൂന്നാം ലോകകപ്പിനെത്തും. മെക്സിക്കോയുടെ 23 അംഗ ലോകകപ്പ് ടീമിൽ ഈ മുപ്പതുകാരനുമുണ്ട്.

മെക്സിക്കൻ ടീമിൽ പ്രീമിയർ ലീഗ് ക്ലബ്ബിൽനിന്നുള്ള ഏക കളിക്കാരനും ഹെർണാണ്ടെസാണ്. വെസ്റ്റ് ഹാമിന്റെ കളിക്കാരനാണ് ഹെർണാണ്ടെസ്.

2010 ലോകകപ്പിലാണ് ഹെർണാണ്ടെസിന്റെ അരങ്ങേറ്റം. 2014ലും ടീമിലുണ്ടായി. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു. പോർച്ചുഗലിൽ പോർട്ടോയ്ക്ക് കളിക്കുന്ന മൂന്നുപേർ ടീമിലുണ്ട്. പ്രതിരോധക്കാരൻ ദ്യേഗോ റെയെസ്, മധ്യനിരക്കാരൻ ഹെക്ടർ ഹെരേര, മുന്നേറ്റക്കാരൻ ജീസസ് മാനുവൽ കൊറോണ എന്നിവരാണ് പോർട്ടോയിൽനിന്ന്.

ജർമനിയും സ്വീഡനും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് മെക്സിക്കോ. 17ന് ജർമനിക്കെതിരെയാണ് ആദ്യകളി. 16‐ാം തവണയാണ് മെക്സിക്കോ ലോകകപ്പിനെത്തുന്നത്. ഇതിൽ കഴിഞ്ഞ ആറ് ലോകകപ്പിലും നോക്കൗട്ടിലെത്തി.

ടീം: ഗോളിമാർ‐ ഗ്വില്ലർമോ ഒക്കോവ, ആൽഫ്രെഡോ ടലവേര, ജീസസ് കൊറോണ.പ്രതിരോധം‐ കാർലോസ് സാൽസെഡോ, ദ്യേഗോ റെയെസ്, ഹെക്ടർ മൊറീനോ, ഹ്യൂഗോ അയാല, എഡ്സൺ അൽവാരസ്, ജീസസ് ഗല്ലാർഡോ, മിഗ്വേൽ ലയൂൺ.മധ്യനിര‐ റാഫേൽ മാർക്വസ്, ഹെക്ടർ ഹെരേര, ജൊനാതൻ ദോസ് സാന്റോസ്, ജിയോവാനി ദോസ് സാന്റോസ്, ആന്ദ്രെസ് ഗ്വർദാദോ, മാർക്കോ ഫാബിയാൻ.മുന്നേറ്റം‐ ജാവിയർ ഹെർനാണ്ടെസ്, റൗൾ ജിമെനെസ്, ഒറിബി പെറാൽറ്റ, ജീസസ് മാനുവേൽ കൊറോണ, കാർലോസ് വേല, ജാവിയർ അക്വിനോ, ഹിർവിങ് ലൊസാനോ.

പ്രധാന വാർത്തകൾ
Top