17 November Saturday

മുഹമ്മദ്‌ സലാ സുഖംപ്രാപിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018



കെയ്റോ
ഈജിപ്തിന്റെ മുഹമ്മദ് സലാ പരിക്കിൽനിന്ന് സുഖംപ്രാപിക്കുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് സലായ്ക്ക് പരിക്കേറ്റത്. ലിവർപൂളിനുവേണ്ടി ഇറങ്ങിയ സലായുടെ തോളിനാണ് പരിക്ക്.

സലായ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ മൂന്നാഴ്ച വിശ്രമം മതിയെന്ന് ഈജിപ്ത് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ലിവർപൂളിനുവേണ്ടി ഈ സീസണിൽ 44 ഗോളടിച്ച സലായിലാണ് ഈജിപ്തിന്റെ പ്രതീക്ഷ മുഴുവൻ. കഴിഞ്ഞദിവസം കൊളംബിയയുമായി നടന്ന പരിശീലനമത്സരത്തിൽ സലാ കളിച്ചില്ല. മത്സരം സമനിലയിൽ പിരിഞ്ഞു. ഈജിപ്തിന്റെ അടുത്ത പരിശീലനമത്സരം നാളെ ബൽജിയത്തോടാണ്. ലോകകപ്പ് ഗ്രൂപ്പ് എയിൽ ഉറുഗ്വേയോടാണ് ആദ്യ കളി. ജൂൺ 15ന്.
 

പ്രധാന വാർത്തകൾ
Top