14 November Wednesday

ബെന്റ്നറെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


കോപെൻഹാഗെൻ
ഡെൻമാർക്കിന്റെ ലോകകപ്പ് ടീമിൽനിന്ന് സ്ട്രൈക്കർ നിക്ലാസ് ബെന്റ്്നറെ ഒഴിവാക്കി. പ്രതിരോധക്കാരൻ ആന്ദ്രെ ബിലെൻഡറെയും ഒഴിവാക്കി.  ഇരുവരും കായികക്ഷമത നേടാത്തതാണ് കാരണം.

ദേശീയ ടീമിൽ എത്തുന്നതിനുമുമ്പ് ബെന്റ്നർ പരിക്കിലായിരുന്നു. നോർവേയിൽ റോസെൻബർഗിന് കളിക്കുമ്പോഴാണ് പരിക്കേറ്റത്. പിന്നീട് ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞടദിവസം  കായികക്ഷമത തെളിക്കാനായില്ല. സ്വീഡനുമായുള്ള സന്നാഹമത്സരത്തിൽ ബെന്റ്നർക്ക് കളിക്കാനായില്ല. 2010 ലോകകപ്പിൽ ബെന്റ്നർ കളിച്ചു.
 

പ്രധാന വാർത്തകൾ
Top