19 November Monday

റഷീദ് ഖാൻ ജയമൊരുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


ഡെഹർഡുൺ
ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യകളിയിൽ അഫ്ഗാനിസ്ഥാന് ജയം. 45 റണ്ണിനാണ് അഫ്ഗാൻ ജയിച്ചത്. അഫ്ഗാന്റെ 8‐167നെ പിന്തുടർന്ന ബംഗ്ലാദേശുകാർ 122ൽ അവസാനിച്ചു.

ലെഗ് സ്പിന്നർ റഷീദ് ഖാന്റെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ തകർത്തത്. മൂന്ന് ഓവറിൽ 13 റൺ വഴങ്ങി റഷീദ് മൂന്ന് വിക്കറ്റെടുത്തു. 11‐ാം ഓവറിലാണ് റഷീദ് ബൗളിങ്ങിനെത്തിയത്. ആദ്യ രണ്ട് പന്തിലും ഈ പത്തൊമ്പതുകാരൻ വിക്കറ്റെടുത്തു. പരിചയസമ്പന്നരായ മുഷ്ഫിക്വർ റഹീമിനെയും (20) സാബിർ റഹ്മാനെയുമാണ് (0) മടക്കിയത്. ഈ തകർച്ചയിൽനിന്ന് ബംഗ്ലാദേശിന് കരകയറാനായില്ല.

പ്രധാന വാർത്തകൾ
Top