21 September Friday

ജർമൻ ടീമിൽ വംശീയതയില്ല: മാന്വൽ നോയെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ബർലിൻ
ജർമൻ ഫുട്ബോൾ ടീമിൽ വംശീയത ഇല്ലെന്നും മെസ്യൂട്ട് ഒസീൽ ടീം വിട്ടത് ഇതിന്റെ പേരിലല്ലെന്നും ജർമൻ നായകനും ഗോൾകീപ്പറുമായ മാനുവൽ നോയെ. കളിക്കാരെ ഒന്നിച്ചുനിർത്താൻ ടീം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നല്ല മാനസികാവസ്ഥയിൽ കളിക്കാനിറങ്ങാൻ ടീമംഗങ്ങൾക്ക് എല്ലാ പിന്തുണയും ജർമൻ ഫുട്ബോൾ അസോസിയേഷൻ നൽകാറുണ്ടെന്നും ടീമിന്റെ പരിശീലനക്യാമ്പിനിടെ നോയെ മാധ്യമങ്ങളോട് പ്രതികരിച്ചു.

തുർക്കി വംശജനായതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷനിൽനിന്ന് ഏറെ അധിക്ഷേപവും അവഗണനയും ഉണ്ടായെന്നു കുറ്റപ്പെടുത്തിയായിരുന്നു ഒസീലിന്റെ രാജി.

ഒസീലിന്റെ വാക്കുകൾ ടീമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളെ വിഷമിപ്പിച്ചുവെന്ന് നോയെ കുറ്റപ്പെടുത്തി.

പ്രധാന വാർത്തകൾ
Top