23 September Sunday

തെളിയുമോ ബൽജിയം?

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ഏദെൻ ഹസാർഡ്‌


ലോകകപ്പ് യോഗ്യത: 14 തവണ
ലോകകപ്പിലെ മികച്ച പ്രകടനം:
1986ൽ നാലാംസ്ഥാനം
2014 ലോകകപ്പ്: ക്വാർട്ടറിൽ അർജന്റീനയോട് തോറ്റു
യോഗ്യതാ റൗണ്ട്: ഗ്രൂപ്പ് എച്ചിൽ ഒന്നാംസ്ഥാനം
മത്സരക്രമം: പാനമ (18), ടുണീഷ്യ (23), ഇംഗ്ലണ്ട് (28).
പരിശീലകൻ: റോബർട്ടോ മാർട്ടിനെസ്
ക്യാപ്റ്റൻ: ഏദെൻ ഹസാർഡ്
പ്രധാന കളിക്കാർ: കെവിൻ ഡി ബ്രയ്ൻ, ഹസാർഡ്, യാൻ വെർടോൻഗൻ, ഡ്രെയ്സ് മെർട്ടെൻസ്, റൊമേലു ലുക്കാക്കു, തിബൗ കുർടോയ്സ്.
പ്രതീക്ഷിക്കുന്ന ടീംഘടന (3‐4‐2‐1): കുർടോയ്സ്, ടോബി ആൽദെർവെയ്ൽഡ്, വിൻസെന്റ് കൊമ്പനി, യാൻ വെർടോൻഗൻ, തോമസ് മുനിയെർ, ഡി ബ്രയ്ൻ, മൗസ ഡെംബലെ, യാന്നിക് കറാസ്കോ, ഹസാർഡ്, മെർട്ടെൻസ്, ലുക്കാക്കു.

ബൽജിയത്തിന്റെ സുവർണനിരയാണിത്. ഇപ്പോഴില്ലെങ്കിൽ ബൽജിയം ഒരുക്കലുമില്ല. ഹസാർഡ്, ഡി ബ്രയ്ൻ, കൊമ്പനി, ലുക്കാക്കു എന്നിവരുൾപ്പെട്ട ലോകോത്തരനിര. പക്ഷേ, കഴിഞ്ഞ രണ്ടു പ്രധാന ടൂർണമെന്റുകളിൽ തിളങ്ങാതെപോയി. ലോകകപ്പിൽ ക്വാർട്ടറിൽ തോറ്റു. യൂറോ കപ്പിലും മുന്നേറിയില്ല.

ആദ്യറൗണ്ടിൽ വലിയ വെല്ലുവിളിയില്ല ബൽജിയത്തിന്. ലുക്കാക്കു‐ഹസാർഡ്‐മെർട്ടെൻസ്‐ഡി ബ്രയ്ൻ ആക്രമണസഖ്യത്തിന് ഏതു പ്രതിരോധത്തെയും പിളർത്താനാകും. പാനമയും ടുണീഷ്യയും ദുർബലരാണ്. ഇംഗ്ലണ്ടുമായാണ് യഥാർഥ പോരാട്ടം വേണ്ടിവരിക.

പ്രതിരോധത്തിലും മികച്ചതാണ് ബൽജിയം. കൊമ്പനിയുടെ പരിക്കാണ് ആശങ്ക. ചെൽസിയുടെ വല കാക്കുന്ന ഗോളി കുർടോയുടെ പ്രകടനവും നിർണായകമാകും. ഇതുവരെ ഒത്തിണക്കം കാട്ടിയിട്ടില്ലെന്നതാണ് ബൽജിയത്തിന്റെ ഏറ്റവും വലിയ പോരായ്മ. മധ്യനിരക്കാരൻ റെയ്ദ നയ്ൻഗൊളാനെ ഒഴിവാക്കിയത് വിവാദമായി.

ഡി ബ്രയ്നും  ഹസാർഡുമാണ് ബൽജിയത്തിന്റെ വജ്രായുധങ്ങൾ. ഡി ബ്രയ്ൻ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഉശിരൻ കളി പുറത്തെടുത്തു. സിറ്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഗോൾ അവസരമൊരുക്കുന്നതിൽ മുമ്പൻ. ഹസാർഡും ചെൽസിയിൽ മികവുകാട്ടി. സീസണിൽ ചെൽസിയുടെ പ്രകടനം മോശമായിരുന്നു. ഹസാർഡ് മങ്ങിയില്ല. എഫ്എ കപ്പ് ഫൈനലിൽ ചെൽസി ചാമ്പ്യൻമാരായത് ഹസാർഡിന്റെ ഗോളിലാണ്.

 

പ്രധാന വാർത്തകൾ
Top