15 November Thursday

ഏഷ്യാ കപ്പ് വനിതാ ട്വന്റി‐20 : മിതാലി 97*, മലേഷ്യ 27

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018



കൊലാലംപുർ
ഏഷ്യാ കപ്പ് വനിതാ ട്വന്റി‐20 ആദ്യ മത്സരത്തിൽ ഇന്ത്യ മലേഷ്യയെ തകർത്തു. 142 റണ്ണിനാണ് ജയം. 170 റൺ ലക്ഷ്യവുമായി ഇറങ്ങിയ മലേഷ്യയെ 27 റണ്ണിന് ഇന്ത്യ ചുരുട്ടിക്കെട്ടി. 69 പന്തിൽ 97 റണ്ണെടുത്ത മിതാലി രാജാണ് ഇന്ത്യയെ മൂന്നിന് 169ലെത്തിച്ചത്.

13.4 ഓവറാണ് മലേഷ്യ പിടിച്ചുനിന്നത്. ഒരാൾപോലും രണ്ടക്കം കണ്ടില്ല. ആറുപേർ റണ്ണെടുക്കുംമുമ്പ് പുറത്തായി. ഇന്ത്യക്കുവേണ്ടി പൂജ വസ്ട്രാക്കർ മൂന്ന് വിക്കറ്റെടുത്തു. അനൂജ പട്ടേലും പൂനം യാദവും രണ്ടുവീതം വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ്ചെയ്ത ഇന്ത്യക്കുവേണ്ടി മിതാലി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഒരു സിക്സറും 13 ബൗണ്ടറികളുമായിരുന്നു മിതാലിയുടെ ഇന്നിങ്സിൽ.

മറ്റൊരു മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തോൽപ്പിച്ചു. പാകിസ്ഥാൻ തായ്ലൻഡിനെ എട്ടു വിക്കറ്റിനും കീഴടക്കി.
 

പ്രധാന വാർത്തകൾ
Top