19 September Wednesday

റാമിറെസിനെ ഉറുഗ്വേ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


മോസ്കോ
ലോകകപ്പിനുള്ള ടീമിൽനിന്ന് മുൻ സതാംപ്ടൺ താരം ഗാസ്റ്റൺ റാമിറെസിനെ ഉറുഗ്വേ ഒഴിവാക്കി. നിക്കോളാസ് ലൊദെയ്റോ, ഫെദെ വാൽവെർദെ എന്നിവർക്കും ഓസ്കാർ ടബരേസിന്റെ അന്തിമടീമിൽ ഇടംകിട്ടിയില്ല. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ഗില്ലെർമേകാ വരേലയക്ക് സ്ഥാനംകിട്ടി.

ടീം‐ ഗോൾ കീപ്പർമാർ: മാർടിൻ കമ്പാന (ഇൻഡിപെൻഡന്റ്), മുസ്ലേര (ഗാലറ്റസറി), മാർട്ടിൻ സിൽവ (വാസ്കോ ഡ ഗാമ).പ്രതിരോധം: മാർടിൻ സെസേഴ്സ് (ലാസിയോ), സെബാസ്്റ്റ്യൻ കോടെസ് (സ്പോർട്ടിങ്), ഹോസെ മരിയ ജിമിനിസ് (അത്ലറ്റികോ മാഡ്രിഡ്),  ഗോഡിൻ (അത്ലറ്റികോ മാഡ്രിഡ്), മാക്സിമില്ലാനോ പെരേര (പോർട്ടോ), ഗാസ്റ്റൺ സിൽവ (ഇൻഡിപെൻഡന്റ്), ഗില്ലെർമോ വരേല (പെനറോൾ).മധ്യനിര: ജോർജിനോ ഡി അറാസ്കറ്റ (ക്രുസെയ്റോ),  ബെന്റാങ്കുർ (യുവന്റസ്), ദ്യേഗോ ലക്സാൽട്ട് (ജെനോവ), നഹിതാൻ നാൻഡെസ് (ബൊക്ക ജൂനിയേഴ്സ്), ക്രിസ്റ്റ്യൻ റോഡ്രിഗസ് (പെനറോൾ), കാർലോസ് സാഞ്ചെസ് (മോണ്ടെറി), ലൂകാസ് ടൊറെയ്റ (സമ്പ്ദോറിയ), മതിയാസ് വെസീനോ (ഇന്റർ മിലാൻ), ജൊനാതൻ ഉറെട്ടാവിസ്കായ (മോണ്ടെറി).മുന്നേറ്റം: കവാനി (പിഎസ്ജി), മാക്സിമില്ലാനോ ഗോമെസ് (സെൽറ്റ വിഗോ), സുവരാസ് (ബാഴ്സലോണ), ക്രിസ്റ്റ്യൻ സ്റ്റുവാനി (ജിറോണ).

പ്രധാന വാർത്തകൾ
Top