Top
24
Saturday, February 2018
About UsE-Paper

മണ്‍റോയ്ക്ക് റെക്കോഡ്

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


ക്രൈസ്റ്റ്ചര്‍ച്ച് > രാജ്യാന്തര ട്വന്റി-20യില്‍ മൂന്ന് സെഞ്ചുറി  നേടിയ ആദ്യകളിക്കാരനെന്ന ബഹുമതി ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ കോളിന്‍ മണ്‍റോയ്ക്ക്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ മണ്‍റോ 53 പന്തില്‍ 104 റണ്ണടിച്ചു. അഞ്ച് വിക്കറ്റിന് 243 റണ്ണാണ് കിവികള്‍ ആകെ നേടിയത്. വിന്‍ഡീസിനെ 124 റണ്ണിന് പുറത്താക്കി, 119 റണ്‍ ജയവും കിവീസ് സ്വന്തമാക്കി. പത്ത് സിക്സും മൂന്ന് ബൌണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു മണ്‍റോയുടെ ഇന്നിങ്സ്. മാര്‍ടിന്‍ ഗുപ്റ്റില്‍ 38 പന്തില്‍ 63 റണ്ണെടുത്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 136 റണ്‍ നേടി.

Categories