Top
23
Tuesday, January 2018
About UsE-Paper

എടികെ- ഗോവ സമനില

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


കൊല്‍ക്കത്ത > ഐഎസ്എലില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെയും എഫ്സി ഗോവയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു (1-1). ഗോവന്‍ ടീം പുറപ്പെടേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്. മത്സരത്തിന് തൊട്ടുമുമ്പാണ് ഗോവന്‍ ടീം കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്നത്.
റോബി കീനിലൂടെ നാലാം മിനിറ്റില്‍തന്നെ എടികെ മുന്നിലെത്തി. എന്നാല്‍ കിടയറ്റ ആക്രമണം നടത്തിയ ഗോവ സമനില പിടിച്ചു. ഫെറാന്‍ കൊറൊമിനാസ് ഗോളടിച്ചു. എടികെ ഗോളി ദേബ്ജിത് മജുംദാറിന്റെ പ്രകടനമാണ് ഗോവയെ ജയത്തില്‍നിന്ന് തടഞ്ഞത്.

Categories