26 June Tuesday

നെറ്റ്ബോള്‍ അര്‍ജുനും എലിസബത്തും നയിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


കോഴിക്കോട് > ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പുരുഷടീമിനെ എ എം അര്‍ജുന്‍ നയിക്കും. കെ സിയാഫര്‍, എസ് ആദിത്യന്‍, വി എസ് ജിഷ്ണു, വിഷ്ണു അനിരുദ്ധന്‍, മനുരാജ്, ജി അഖില്‍, ഫത്താഖ്ഖാന്‍, ദീപു ഉമേഷ്, വി പി ശരണ്‍, വിഷ്ണു മേലോത്ത്, ലിവിന്‍ ഗോമസ് എന്നിവര്‍ ടീം അംഗങ്ങളാണ്. ഗോഡ്സണ്‍ ബാബു കോച്ചും എന്‍ ജി ശിവശങ്കര്‍ മാനേജരുമാണ്.

ഇവാഞ്ചലിന്‍ എലിസബത്ത് എബിയാണ് വനിതാ ക്യാപ്റ്റന്‍. അഭിരാമി ബിജു, ബി ചന്ദ്രലേഖ, ലിസ് ജോണ്‍സണ്‍, എം മഞ്ജിമ നായര്‍, എ ആര്‍ ആരതി കൃഷ്ണ, ഗൌരി എസ് നായര്‍, മേരി കുര്യന്‍, മീനാക്ഷി അജിത്, അനു ജോസഫ്, വി നീതു എന്നിവരാണ് ടീം അംഗങ്ങള്‍. ഇ കോയ കോച്ചും യു പി സാബിറ മാനേജരുമാണ്്.

പ്രധാന വാർത്തകൾ
Top