Top
21
Wednesday, February 2018
About UsE-Paper

ഐഎസ്എല്‍ : ആദ്യ കളി കൊച്ചിയില്‍

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണ് കഴിഞ്ഞവര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനത്തോടെ തുടക്കം. 17ന് അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ളാസ്റ്റേഴ്സും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചി കലൂര്‍ ജവാഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. നേരത്തെ കൊല്‍ക്കത്തയുമായുള്ള മത്സരം കൊല്‍ക്കത്തയിലായിരുന്നു നിശ്ചയിച്ചിരുന്നത്. 2017-18 സീസണിലെ ഫൈനല്‍വേദിയായി കൊല്‍ക്കത്ത രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തതോടെയാണ് മാറ്റം.

ഫെബ്രുവരി ഒമ്പതിന് കൊച്ചിയില്‍ നിശ്ചയിച്ച ഇരുവരും തമ്മിലുള്ള മടക്കമത്സരം ഇതോടെ കൊല്‍ക്കത്തയില്‍ നടക്കും. 2018 മാര്‍ച്ച് 18നാണ് ഐഎസ്എല്‍ ഫൈനല്‍. ഇതര മത്സരക്രമത്തില്‍ മാറ്റമില്ല.

Categories