18 October Thursday

ജംഷെഡ്പുര്‍- അത്ലറ്റികോ സമനില

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017


ജംഷെഡ്പുര്‍ > ഐഎസ്എലില്‍ ജംഷെഡ്പുര്‍ എഫ്സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ജംഷെഡ്പുരിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമിനും ഗോളടിക്കാനായില്ല. ഇതോടെ കളിച്ച രണ്ട് കളിയും ജംഷെഡ്പൂരിന് ഗോളടിക്കാതെ സമനിലയില്‍ അവസാനിപ്പിക്കേണ്ടിവന്നു.

അതേസമയം നിലവിലെ ചാമ്പ്യന്‍മാര്‍കൂടിയായ കൊല്‍ക്കത്ത തുടര്‍ച്ചയായ മൂന്നാംമത്സരമാണ് ജയമില്ലാതെ അവസാനിപ്പിച്ചത്. രണ്ട് കളി സമനിലയായപ്പോള്‍ ഒരു കളി തോറ്റു. പോയിന്റ് പട്ടികയില്‍ അത്ലറ്റികോ ഒമ്പതാംപടിയിലാണ് എടികെ. ജംഷെഡ്പുര്‍ ഏഴാംപടിയിലേക്ക് കയറി. മൂന്നില്‍ രണ്ട് ജയത്തോടെ ബംഗളൂരു എഫ്സിയാണ് പട്ടികയില്‍ മുന്നില്‍.

ഇന്ന് ഡല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടുമുതല്‍ സ്റ്റാര്‍സ്പോര്‍ട്സ് 2ലും 2 എച്ച് ഡിയിലും തത്സമയം.

പ്രധാന വാർത്തകൾ
Top