25 September Tuesday

ബ്രിഡ്ജിൽ സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ജക്കാർത്ത
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രിഡ്ജ് (ചീട്ടുകളി) മത്സരത്തിന്റെ പുരുഷവിഭാഗത്തിൽ ഇന്ത്യൻ സഖ്യത്തിനു സ്വർണം. പ്രണബ് ബർദൻ‐ശിബ്നാഥ് സർക്കാർ സഖ്യം ഈയിനത്തിൽ രാജ്യത്തിന്റെ ആദ്യസ്വർണം നേടി. ജക്കാർത്തയിൽ ഇന്ത്യക്കായി മെഡൽനേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് അറുപതുകാരനായ പ്രണബ്. അഞ്ച്റൗണ്ട് പോരിൽ ചൈനീസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത് (384‐378). ഇന്തോനേഷ്യയ്ക്കാണ് വെങ്കലം.

ബ്രിഡ്ജിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ മൂന്നാമതായി ഫിനിഷ് ചെയ്തു. പുരുഷ ടീമിനത്തിലും മിക്സഡ് ടീമിനത്തിലുമാണ് വെങ്കലം.
 


പ്രധാന വാർത്തകൾ
Top