15 November Thursday

കോഹ്ലിക്ക് വിശ്രമം: രോഹിത് ക്യാപ്റ്റൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


മുംബൈ
നായകൻ വിരാട് കോഹ്ലിക്ക് വിശ്രമംനൽകി ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലിക്കുപകരം രോഹിത് ശർമയാണ് ടീമിനെ നയിക്കുക. ശിഖർ ധവാനാണ് വൈസ്ക്യാപ്റ്റൻ.രാജസ്ഥാനിൽനിന്നുള്ള ഇരുപതുകാരൻ ഖലീൽ അഹമ്മദാണ് 16 അംഗടീമിലെ ഏക പുതുമുഖം. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്പരമ്പര നഷ്ടമായ ഭുവനേശ്വർ കുമാർ ടീമിൽ മടങ്ങിയെത്തി. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കേദാർ ജാദവ് എന്നിവരും ടീമിൽ തിരിച്ചെത്തി. എന്നാൽ, സുരേഷ് റെയ്നയ്ക്കും ഉമേഷ് യാദവിനും ഇടംനേടാനായില്ല. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി അക്സർ പട്ടേലും ടീമിലുണ്ട്. ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും പരിഗണിച്ചില്ല.   15 മുതൽ 28 വരെ യുഎഇയിലാണ് ടൂർണമെന്റ്. ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ധവാൻ, ലോകേഷ് രാഹുൽ, റായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ധോണി, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ്, ചഹാൽ, ഭുവനേശ്വർ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ശാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്.
 


പ്രധാന വാർത്തകൾ
Top