22 September Saturday

പെലെയുടെ പാതയിൽ എംബാപ്പെ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

അർജന്റീനക്കെതിരെ കിലിയൻ എംബാപ്പെ ഗോൾ നേടിയപ്പോൾ . 1958ൽ സ്വീഡനെതിരെ ഗോൾ നേടിയ പെലെയുടെ ആഹ്ലാദം


മോസ്കോ
അർജന്റീനയ്ക്കെതിരെ ഇരട്ട ഗോൾ നേടിയ ഫ്രാൻസിന്റെ 19 കാരനായ കിലിയൻ എംബാപ്പെ ഫുട്ബോൾ ഇതിഹാസം പെലെയ്ക്കൊപ്പം. പെലെ 1958 ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോൾ നേടുമ്പോൾ പ്രായം 19.  പെലെ ഇരട്ടഗോൾ അടിച്ച് റെക്കോർഡിട്ട് പിന്നെയും 40 വർഷത്തിനുശേഷമാണ്  എംബാപ്പെയുടെ ജനനം.  19‐ാം വയസ്സിൽ പെലെക്കൊപ്പം  എത്തുമ്പോൾ അഭിമാനമുണ്ടെന്ന് എംബാപ്പെ പറഞ്ഞു. 

'ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട് . പക്ഷേ, പെലെയെപ്പോലുള്ള ഇതിഹാസങ്ങളുമായി എന്നെ ചേർത്തുവെക്കരുത്.  അദ്ദേഹം എല്ലാവർക്കും മുകളിലാണ്.' എംബാപ്പെയുടെ പ്രതികരണം.

  ഇരട്ടഗോളടിച്ച് റെക്കോഡിനൊപ്പമെത്തിയ ഫ്രാൻസിന്റെ  കൗമാര വിസ്മയത്തെ പെലെ അഭിനന്ദിച്ചു. അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു 'അഭിനന്ദനം ചെറുപ്പക്കാരാ. ഈ പ്രായത്തിൽ ഈ നേട്ടത്തിനൊപ്പമെത്തിയതിൽ സന്തോഷം. അടുത്ത എല്ലാ കളികൾക്കും മുൻകൂർ ആശംസ നേരുന്നു. ബ്രസീലിനോടുള്ള കളിയിൽ ഇത് ബാധകമല്ല. '

  ഇതിനുമുമ്പ് പെലെമാത്രമാണ് നോക്കൗട്ട്റൗണ്ടിൽ ഇരട്ട ഗോൾ നേടിയത്. 1958 ലോകകപ്പ് ഫൈനലിൽ സ്വീഡനെതിരെയായിരുന്നു ഈ നേട്ടം. അന്ന് പെലെക്ക് 19 വയസ്സുമാത്രം.  60 വർഷമായിട്ടും ആർക്കും നേടാനാവാത്ത നേട്ടമാണ് എംബാപ്പെയുടേത്.

പ്രധാന വാർത്തകൾ
Top