23 September Sunday

ഷരപോവ, നദാൽ പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

പാരീസ് > ആറാം സീഡ് കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് മുൻ ചാമ്പ്യൻ മരിയ ഷരപോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. വനിതകളിൽ സ്പാനിഷ് താരം ഗാർബീന്യ മുഗുരുസ, രണ്ടാം സീഡ് കരോളിൻ വൊസ്നിയാക്കി, സൊളെയ്ൻ സ്റ്റീഫൻസ് എന്നിവരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. പെട്ര ക്വിറ്റോവയും എലീന സ്വിറ്റോളിനയും പുറത്തായി. പുരുഷന്മാരിൽ റാഫേൽ നദാലും പ്രീ ക്വാർട്ടറിലെത്തി.

ഇരുപത്തെട്ടാം സീഡായ ഷരപോവ പ്ലിസ്കോയ്ക്കെതിരെ മിന്നുന്ന കളിയാണ് പുറത്തെടുത്തത്. വിലക്കിനുശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ഷരപോവയുടെ ഏറ്റവും മികച്ച ഗ്രാൻഡ് സ്ലാം പോരാട്ടമായിരുന്നു ഇത്. മരുന്നടിക്ക് വിലക്ക് കിട്ടിയ ഈ റഷ്യക്കാരി കഴിഞ്ഞ രണ്ട് വർഷവും ഫ്രഞ്ച് ഓപ്പൺ കളിക്കാനെത്തിയില്ല.

രണ്ടാം റൗണ്ടിൽ പതറിയ ഷരപോവ മൂന്നാം റൗണ്ടിൽ പ്ലിസ്കോവയ്ക്കെതിരെ ആധികാരിക പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ വർഷത്തെ സെമിഫൈനൽ കളിച്ച പ്ലിസ്കോവയെ 59 മിനിറ്റിൽ ഷരപോവ തോൽപ്പിച്ചു. മുഗുരുസ മൂന്നാംറൗണ്ടിൽ ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിനെയാണ് കീഴടക്കിയത് (6‐0, 6‐2). പ്രീ ക്വാർട്ടറിൽ സുരെങ്കോയെ മുഗുരുസ നേരിടും. ക്വിറ്റോവയെ എസ്റ്റോണിയയുടെ അനെറ്റ് കൊണ്ടാവീറ്റ് അട്ടിമറിച്ചു (6‐7,6‐7). വൊസ്നിയാക്കി സ്പെയ്നിന്റെ ഗാർഷ്യ പെരെസെിനെ തോൽപ്പിച്ചു (6‐1, 6‐0). പുരുഷൻമാരിൽ നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ റിച്ചാർഡ് ഗാസ്ക്വെറ്റിനെ തകർത്തു (6‐3, 6‐2, 6‐2).

പ്രധാന വാർത്തകൾ
Top