15 November Thursday

നദാല്‍ പരിശീലനത്തിനിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

മെല്‍ബണ്‍ > പരിക്കുമൂലം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ തയ്യാറെടുപ്പിന്് സന്നാഹമത്സരങ്ങള്‍ കളിക്കാന്‍ കഴിയാതെവന്ന റാഫേല്‍ നദാല്‍ ടൂര്‍ണമെന്റിന് അഞ്ചുദിവസം മുമ്പ് പരിശീലനമത്സരം കളിക്കും. മെല്‍ബണില്‍ 10ന് തുടങ്ങുന്ന ടൈ ബ്രേക്ക് ടെന്‍സിലാണ് നദാല്‍ കളിക്കുന്നത്.

സ്റ്റാന്‍ വാവ്റിങ്ക, നിക്ക് കിര്‍ഗിയോസ്, ലിട്ടണ്‍ ഹെവിറ്റ് എന്നിവര്‍ ഈ ടൂര്‍ണമെന്റിനുണ്ട്. മുട്ടുകാലിനേറ്റ പരിക്കുകാരണം നവംബര്‍മുതല്‍ നദാല്‍ വിശ്രമത്തിലാണ്. സീസണിലെ അവസാന ടൂര്‍ണമെന്റായ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍നിന്ന് നദാല്‍ പിന്‍മാറുകയുംചെയ്തു.

കഴിഞ്ഞദിവസം അബുദാബിയിലെ സന്നാഹമത്സരത്തില്‍ നദാല്‍ പങ്കെടുത്തില്ല. സിഡ്നിയില്‍ നടക്കാനിരിക്കുന്ന ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണലിലും നദാല്‍ പങ്കെടുക്കില്ല.

പ്രധാന വാർത്തകൾ
Top