16 November Friday

ഫെഡറർ ഇനി കിർഗോയിസിനോട്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


ന്യൂയോർക്ക്
ഫ്രഞ്ചുകാരൻ ബെനോ പിയറിയുടെ വെല്ലുവിളി മറികടന്ന് റോജർ ഫെഡറർ യുഎസ് ഓപ്പണിന്റെ മൂന്നാംറൗണ്ടിലെത്തി. 7‐5, 6‐4, 6‐4ന് പിയറിയെ തോൽപ്പിച്ച ഫെഡറർ ഇനി നിക്ക് കിർഗോയിസിനെ നേരിടും.

നിഷികോരി, യൊകോവിച്ച്, സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിലെത്തി. വനിതകളിൽ രണ്ടാംസീഡ് വോസ്നിയാക്കി പുറത്തായി. മുൻ ലോക ഒന്നാംറാങ്കുകാരിയായ വോസ്നിയാക്കിയെ ഉക്രയ്ന്റെ ലെസിയ ത്സുരെങ്കോവാണ് മടക്കിയത്. 6‐4, 6‐2. മികച്ച ഫോമിൽ കളിക്കുന്ന മരിയ ഷരപോവ മൂന്നാംറൗണ്ടിലെത്തി.
 


പ്രധാന വാർത്തകൾ
Top