18 November Sunday

എന്നെ വിശ്വസിക്കണം: സൗത്ഗേറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018


മോസ്കോ
കളിക്കാർ തന്നെ പൂർണമായി വിശ്വാസത്തിലെടുക്കണമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ഗേറ്റ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൽജിയത്തിനോട് തോറ്റശേഷം കളിക്കാരുമായി സംസാരിക്കുകയായിരുന്നു സൗത്ഗേറ്റ്.

എട്ടു മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലീഷുകാരെ തോൽപ്പിച്ച ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാരായി. കളിക്കാരുടെ ആരോഗ്യക്ഷമതയ്ക്കാണ് തന്റെ ആദ്യ പരിഗണനയെന്നും അതിനാൽ വിമർശങ്ങളെ തള്ളുകയാണെന്നു അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഇംഗ്ലണ്ട് പ്രധാനപ്പെട്ട ഒരു ടൂർണമെന്റിലും നോക്കൗട്ടിൽ മുന്നേറിയിട്ടില്ല.






 

പ്രധാന വാർത്തകൾ
Top