23 September Sunday

ഏഷ്യന്‍ ഗെയിംസ്: സൈനയും സിന്ധുവും സെമിയില്‍; ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Aug 26, 2018

ജക്കാര്‍ത്ത > ഏഷ്യന്‍ ഗെയിംസ് ബാഡ്‌‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ സൈന നെഹ്‌വാളും പിവി സിന്ധുവും സെമിയില്‍ പ്രവേശിച്ചു. ഇരുവരുടേയും സെമിഫൈനല്‍ പ്രവേശത്തോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്.

തായ്‌ല‌ന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക്ക് ഇന്തനോണിനെയാണ് സൈന ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 21-18, 21-16. ചൈനീസ് തായ്പെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

തായ്‌‌ലന്‍ഡിന്റെ തന്നെ നിച്ചോണ്‍ ജിന്‍ഡപോലിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.  സ്‌കോര്‍ :21-11,16-21,21-14.

രണ്ട് വെള്ളി മെഡലുകള്‍ ഇന്ത്യ  ഇന്ന് സ്വന്തമാക്കി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. ഇതോടെ 7 സ്വര്‍ണവും 7 വെള്ളിയും 17 വെങ്കലവുമടക്കം 31 മെഡലോടെ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് ആണ്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top