Top
20
Monday, November 2017
About UsE-Paper

ക്രൊയേഷ്യക്കും സ്വിറ്റ്സര്‍ലന്‍ഡിനും ജയം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


സാഗ്രെബ് > ലോകകപ്പ് യൂറോപ്യന്‍ പ്ളേ ഓഫ് ആദ്യമത്സരങ്ങളില്‍ ക്രൊയേഷ്യക്കും സ്വിറ്റ്സര്‍ലന്‍ഡിനും ജയം. ക്രൊയേഷ്യ ഗ്രീസിനെയും (4-1) സ്വിസുകാര്‍ വടക്കന്‍ അയര്‍ലന്‍ഡിനെയും (1-0) തോല്‍പ്പിച്ചു.

അയര്‍ലന്‍ഡിന്റെ തട്ടകത്തിലാണ് സ്വിസുകാര്‍ ജയം ആഘോഷിച്ചത്. വിവാദ പെനല്‍റ്റിയിലായിരുന്നു സ്വിസിന്റെ ജയം. അയര്‍ലന്‍ഡ് പ്രതിരോധക്കാരന്റെ കൈയിലല്ല, തോളിലാണ് പന്ത് തട്ടിയത്. കിക്കെടുത്ത റിക്കാര്‍ഡോ റോഡ്രിഗസിന് ലക്ഷ്യംതെറ്റിയില്ല. 1986നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാമെന്ന അയര്‍ലന്‍ഡിന്റെ മോഹത്തിനേറ്റ തിരിച്ചടിയാണ് ഈ ഗോള്‍.

സാഗ്രെബിലെ മത്സരത്തില്‍ ഗ്രീസുകാര്‍ക്ക് ക്രൊയേഷ്യന്‍ ആക്രമണത്തിനുമുന്നില്‍ ഒന്നുംചെയ്യാനായില്ല. ലുക മോഡ്രിച്ച്, നിക്കോളോ കാലിനിച്ച്, ഇവാന്‍ പെരിസിച്ച്, ആന്ദ്രെ ക്രമാരിച്ച് എന്നിവര്‍ ക്രൊയേഷ്യയുടെ ഗോളുകള്‍ നേടി. പാപസ്തപോലോസ് ആണ് ഗ്രീസിന്റെ ഗോളടിച്ചത്.

Categories