19 July Thursday

'ടെല്‍സ്റ്റാര്‍ 18' റഷ്യന്‍ ലോകകപ്പിന്റെ പന്ത്

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017


മോസ്കോ > 2018ലെ റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ടെല്‍സ്റ്റാര്‍ 18 പുറത്തിറങ്ങി. ലയണല്‍ മെസി, ലൂക്കാസ് പൊഡോള്‍സ്കി, കാക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മോസ്കോയിലായിരുന്നു ചടങ്ങ്. 1970 ലോകകപ്പിലാണ് അഡിഡാസിന്റെ ടെല്‍സ്റ്റാര്‍ പന്ത് പുറത്തിറങ്ങുന്നത്. പന്തിന്റെ മാതൃകയും നിറവും ഉള്‍പ്പെടെ എല്ലാം ഇഷ്ടമായെന്ന് മെസി പറഞ്ഞു.

പ്രധാന വാർത്തകൾ
Top