Top
19
Monday, February 2018
About UsE-Paper

ഐഎസ്എല്‍: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്നുമുതല്‍

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന വ്യാഴാഴ്ച തുടങ്ങും. 17ന് രാത്രി എട്ടിന് കൊച്ചിയില്‍ കേരള ബ്ളാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം.

വ്യാഴാഴ്ച പകല്‍ രണ്ടുമുതല്‍ ബുക്മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റില്‍നിന്നും മൊബൈല്‍ അപ്ളിക്കേഷനില്‍നിന്നും ടിക്കറ്റ് ലഭിക്കും. നേരത്തെ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഉദ്ഘാടനമത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ്വില മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.  കൊച്ചിയിലെ മറ്റു മത്സരങ്ങളുടെ ടിക്കറ്റ്വില്‍പ്പന എപ്പോള്‍ തുടങ്ങുമെന്നതിനും വ്യക്തതയില്ല. ലീഗിലെ മറ്റു ടീമുകള്‍ ഇതിനകം ടിക്കറ്റ്വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

Categories