Top
17
Tuesday, October 2017
About UsE-Paper

പത്മഭൂഷണ്‍; ധോണിയെ ബിസിസിഐ നാമനിര്‍ദേശം ചെയ്തു

Wednesday Sep 20, 2017
വെബ് ഡെസ്‌ക്‌

മുംബൈ > മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിയുടെ പേര് ശുപാര്‍ശ ചെയ്തത്. ബിസിസിഐ പത്മഭൂഷണ് ശുപാര്‍ശ ചെയ്ത് ഏക പേരാണ് എം എസ് ധോണിയുടേത്, അംഗങ്ങള്‍ ഐക്യഖണ്ഡേണ ധോണിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് എം എസ് ധോണി. ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടിയിരുന്നു. 28 വര്‍ഷത്തിന് ശേഷം 2011 ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതും ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ്. 2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടി.

നേരത്തെ പത്മശ്രീ നല്‍കിയും രാജ്യം ധോണിയെ ആദരിച്ചിട്ടുണ്ട്.സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സികെ നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.



 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories