Top
19
Monday, February 2018
About UsE-Paper

അടിപതറി ബ്ലാസ്‌റ്റേഴ്‌‌‌‌‌സ്; ഗോവയ്‌ക്ക് ഒരുഗോള്‍ വിജയം

Monday Jan 22, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > എഫ്‌‌‌‌‌സി ഗോവക്കെതിരെ ഒരുഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌‌‌‌‌‌സിന് തോല്‍വി. 77ാം മിനിറ്റില്‍ ബെഡിയ നല്‍കിയ ഗോളിലൂടെയായിരുന്നു വോഗ മുന്നിലെത്തിയത്. പിന്നീട് പലതവണ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌‌‌സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌‌‌‌സിനെ ഞെട്ടിച്ച് ഗോവ ആദ്യഗോള്‍ നേടിയിരുന്നു. മന്തര്‍ റാവു ദേശായില്‍ നിന്നും പന്ത് കിട്ടിയ ഫെറാന്‍ കോറായാണ് ഗോവയെ മുന്നിലെത്തിച്ചത്. പിന്നീട് 29ാംമിനിറ്റില്‍ സികെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പമെത്തി.

ഐഎസ്‌‌‌‌‌‌‌എല്‍ നാലാംപതിപ്പില്‍ നിര്‍ണായകഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ഓരോന്നും പ്രധാനപ്പെട്ടത്. ഒന്ന് ഇടറിയാല്‍ പ്ലേഓഫ് സാധ്യത മങ്ങിത്തുടങ്ങും.
 

Tags :
Blasters ISL

Categories