Top
23
Saturday, September 2017
About UsE-Paper

ആവേശം കൂട്ടാന്‍ യുവതാരങ്ങളും; ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നോസ് ബ്ലാസ്‌റ്റേഴ്‌സിലേക്ക്

Sunday Aug 20, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പ്രായമായവര്‍ മാത്രമല്ല, നല്ല തകര്‍പ്പന്‍ യുവ താരങ്ങളേയും കൂടാരത്തില്‍ എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് . ഐഎസ്എല്‍ നാലാം സീസണില്‍ വമ്പന്‍ താരപ്രഭയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളം നിറയാന്‍ ഒരുങ്ങുന്നത്. ഡച്ച് സ്ട്രൈക്കറായ മാര്‍ക്ക് സിഫ്നോസാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്ന പുതിയ വിദേശതാരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരങ്ങളെ ബ്ലാസ്റ്റേഴ്സിലെത്തിച്ചതിനെ തുടര്‍ന്ന് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

വയസന്‍ പടയെന്ന വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് ഡച്ച് താരത്തെ ഇറക്കിയിരിക്കുന്നത്. താരവുമായി കരാറൊപ്പിട്ട വിവരം ബ്ലാസ്റ്റേഴ്‌സ് ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഡച്ച് ക്ലബായ ആര്‍കെസി വാല്‍വിക്കിലാണ് മാര്‍ക്ക് കളിച്ചിരുന്നത്. മ്യൂലന്‍സ്റ്റീന്റെ ഡച്ച് ബന്ധമാണ് താരത്തെ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തിച്ചിരിക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ദിമിത്രി ബെര്‍ബറ്റോവും ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതയുണ്ട്. നെതര്‍ലാന്‍ഡിലാണ് ജനിച്ചതെങ്കിലും മാര്‍ക്ക് ഗ്രീക്ക് വംശജനാണ്.


 

Categories