21 September Friday

തോറ്റിട്ടും ഏഷ്യന്‍ കരുത്തായി ജപ്പാന്‍; കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

സമാര > ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടര്‍ ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയ പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ  ക്വാര്‍ട്ടര്‍ പ്രവേശം.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ജപ്പാന്‍ പോളണ്ടിനോട് തോല്‍വി വഴങ്ങിയിട്ടും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഫെയര്‍ പ്ലേ ആനുകൂല്യത്തില്‍ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശം സാധ്യമാക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ട പോയന്റിലും ഗോളിന്റെ എണ്ണത്തിലും സെനഗലും ജപ്പാനും തുല്യത പാലിച്ചു. ഈ അവസരത്തിലാണ് ഫെയര്‍ പ്ലേ തുണയായത്.
മഞ്ഞ കാര്‍ഡുകളുടെ കുറവ് എണ്ണം ജപ്പാന് അനുകൂലമാവുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നുമയി ജപ്പാന്‍ 4 മഞ്ഞ കാര്‍ഡുകള്‍ വാങ്ങിയപ്പോള്‍ സെനഗല്‍ 6 എണ്ണം വാങ്ങി. ഒരു മഞ്ഞ കാര്‍ഡിന് യഥാക്രമം ഒരു മൈനസ് പോയന്റാണ് ലഭിക്കുക.

ഇംഗ്ലണ്ട് - ബല്‍ജിയം മല്‍സര വിജയികളുമായിട്ടാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. രണ്ടാമത്തെ ടീമുമായി കൊളംബിയ ഏറ്റുമുട്ടും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top