Top
18
Monday, December 2017
About UsE-Paper

മുന്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ ജാന നോവട്ന അന്തരിച്ചു

Monday Nov 20, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍> മുന്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ ജാന നോവട്ന (49) അന്തരിച്ചു. താരം അര്‍ബുദ രോഗ ബാധിതയായിരുന്നു. 

ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ചെക് റിപ്പബ്ലിക്കന്‍ താരം, 1993 ലും 1997 ലും നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ 1998 ല്‍ നാതലി തസുതിയെ തോല്‍പ്പിച്ചാണ് ബിംബിംള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്നത്.

വിംബിള്‍ഡണ്‍ ടെന്നിസ് സിംഗിള്‍സ് ഗ്രാന്‍സ്ലാമിനൊപ്പം, 12 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങളും നാല് മിക്‌സഡ് ഡബിള്‍സുകളും നോവട്‌ന സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ടെന്നീസ് ലോകത്തിന് കനത്ത നഷ്ടമാണ് നോവട്‌നയുടെ മരണമെന്ന്  വുമണ്‍ ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സികൂട്ടിവ് സ്റ്റീവ് സിമൊണ്‍  പറഞ്ഞു.



 

Categories