17 October Wednesday

ഐഎസ്എല്‍: കേരളാ ബ്ലാസ്റ്റേഴ്‌സ് - എഫ് സി ജാംഷെഡ്പുര്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ നാളെ മുതല്‍ ഓണ്‍ലൈനിലും സ്റ്റേഡിയം കൗണ്ടറിലും ലഭ്യമാവും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

കൊച്ചി > ഈ മാസം  24 നു കലൂര്‍ ജവഹര്‍ലാല്‍നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ജാംഷെഡ്പുര്‍  ഐഎസ്എല്‍ ഫുട്ബാള്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ നാളെ  മുതല്‍ വിതരണം ചെയ്തു തുടങ്ങും   www.bookmyshow.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. നാളെ മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിലും,മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സംസ്ഥാനത്തെമ്പാടുമുള്ള ശാഖകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാക്കും  www.bookmyshow.comലൂടെ ബുക്ക് ചെയ്ത ഇ ടിക്കറ്റുകളും നാളെ മുതല്‍ കലൂര്‍ സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസ് വഴി പ്രവേശന ടിക്കറ്റുകള്‍ ആക്കി മാറ്റാവുന്നതാണ്.

മത്സരം നടക്കുന്ന നവംബര്‍ 24നു സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസില്‍ ഇ - ടിക്കറ്റുകള്‍ പ്രവേശന ടിക്കറ്റുകള്‍ അയി മാറ്റിയെടുക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. അതെ ദിവസം സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസ് വഴി ടിക്കറ്റ് വില്‍പ്പനയും ഉണ്ടായിരിക്കുന്നതല്ല. മുത്തൂറ്റ് ഫിന്‍കോര്‍പ് എം ജി റോഡ് ശാഖ വഴി മാത്രം അതെ ദിവസം ഇ ടിക്കറ്റുകള്‍ മാറ്റിയെടുക്കാനും ടിക്കറ്റുകള്‍ വാങ്ങാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top