Top
20
Monday, November 2017
About UsE-Paper

ഇന്ത്യയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ആരാധകര്‍

Saturday Oct 14, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഇന്ത്യയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിരോധിക്കണമെന്ന് പാകിസ്ഥാന്‍ ആരാധകര്‍. അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്താനുള്ള സുരക്ഷ സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്‌ ആരാധകര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഗുവാഹട്ടിയില്‍ ഇന്ത്യന്‍ ആരാധകര്‍ അക്രമം നടത്തിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ആരാധകര്‍ ട്വിറ്ററില്‍ ഇന്ത്യക്കെതിരെ വലിയ പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ജയിച്ച ശേഷം ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച വാഹനത്തിന് നേരെ ആരാധകര്‍ കല്ലെറിയുകയായിരുന്നു. ഐസിസിയോടാണ് ഇന്ത്യയില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ നിരോധിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനു നേരെയുണ്ടായ അക്രമണത്തിനു ശേഷം അന്തര്‍ദേശീയ മത്സരങ്ങള്‍ക്കു പാക്കിസ്ഥാന്‍ ഇതുവരെ വേദിയായിട്ടില്ല.

Related News

കൂടുതൽ വാർത്തകൾ »

Categories