19 November Monday

ഇന്ത്യ - വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ‌്റ്റ‌് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്ത്‌ പരിശീലനത്തിൽ

ഹൈദരാബാദ‌് > വെസ‌്റ്റിൻഡീസിനെതിരായ ടെസ‌്റ്റ‌് പരമ്പര തേടി ഇന്ത്യ ഇന്ന‌് ഹൈദരാബാദിൽ. രണ്ടുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ‌്റ്റ‌് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ദുർബലരായ വിൻഡീസ‌് നിരയ‌്ക്കെതിരെ അനായാസ ജയമാണ‌് ഇന്ത്യ ലക്ഷ്യമിടുന്നത‌്. പതിവുപോലെ സ‌്പിന്നർമാരായിരിക്കും കളി നിയന്ത്രിക്കുക.

ആദ്യമത്സരത്തിലെ ആധികാരിക പ്രകടനം ആവർത്തിക്കുകയാണ‌് വിരാട‌് കോഹ‌്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. രാജ‌്കോട്ടിൽ നടന്ന ആദ്യ ടെസ‌്റ്റിൽ മൂന്നാംദിനം ഒരുഘട്ടം ശേഷിക്കെതന്നെ വിൻഡീസ‌് ഇന്നിങ‌്സിനും 272 റണ്ണിനും തോറ്റു. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ‌്സ‌് ജയമാണ‌് ഇന്ത്യ സ്വന്തമാക്കിയത‌്.  ദുർബലരായ എതിരാളികളെ രാജ‌്കോട്ടിൽ ഇന്ത്യ പിച്ചിചീന്തുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റ ടെസ‌്റ്റിൽ സെഞ്ചുറി നേടിയ പൃഥ്വി ഷാ മുതൽ ബാറ്റിങ്‌ നിരയിൽ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. കോഹ‌്‌ലിയും രവീന്ദ്ര ജഡേജയും പൃഥ്വി ഷായും സെഞ്ചുറി നേടിയപ്പോൾ ശതകത്തിനു എട്ട‌് റണ്ണകലെ പുറത്തായ ഋഷഭ‌് പന്തും 86 റണ്ണുമായി ചേതേശ്വർ പൂജാരയും ഇന്ത്യൻബാറ്റിങ് നിരയുടെ കേമത്തംകാട്ടി. പതർച്ചയോടെ കളിച്ച അജിൻക്യ രഹാനെയും ഓപ്പണർ ലോകേഷ‌് രാഹുലും ആണ‌് ബാറ്റിങ‌് നിരയിൽ നിരാശപ്പെടുത്തിയത‌്.  ആറുവീതം വിക്കറ്റ‌് വീഴ‌്ത്തിയ ആർ അശ്വിന്റെയും കുൽദീപ‌് യാദവിന്റെയും മുന്നിൽ വിൻഡീസ‌് ബാറ്റിങ‌്നിര ചീട്ടുകൊട്ടാരംപോലെ തകർന്നു.
ബൗളിങ്ങിലും ആക്രമണംതുടർന്ന  ജഡേജയുടെ പന്തുകൾകൂടി ചേർന്നതോടെ വിൻഡീസുകാർ നിലംപരിശായി.

ആദ്യമത്സരത്തിന‌് സമാനമായി പന്ത്രണ്ടംഗ ടീമിന‌് ഇന്ത്യ ഒരുദിവസംമുമ്പുതന്നെ പ്രഖ്യാപിച്ചു. രാജ‌്കോട്ടിൽ കളിച്ച ടീമിൽ ഒരു മാറ്റവുമില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംപ്രകടനത്തോടെ ടെസ‌്റ്റ‌് ടീമിലെത്തിയ മായങ്ക‌് അഗർവാളിന‌് അവസാന പന്ത്രണ്ടിൽ ഇടംനേടാൻ കഴിഞ്ഞില്ല. ആദ്യടെസ‌്റ്റിൽ തിളങ്ങാതിരുന്ന ലോകേ‌ഷ‌് രാഹുലിന‌് ഒരു അവസരം കൂടി നൽകാൻ പരിശീലകൻ രവി ശാസ‌്ത്രിയും കോഹ‌്‌ലിയും തീരുമാനിക്കുകയായിരുന്നു. ഒരുവർഷത്തിൽ ഏറെയായി ടെസ‌്റ്റിൽ മികച്ച പ്രകടനം കുറിക്കാൻ സാധിക്കാത്ത രഹാനെയ‌്ക്കു ഒസ‌്ട്രേലിയൻ പര്യടനത്തിനുമുമ്പുള്ള അവസാന അവസരം കൂടിയാണ‌് ഹൈദരാബാദ‌് ടെസ‌്റ്റ‌്.  14 മാസത്തിനിടെ ഒരിക്കൽപ്പോലും ടെസ‌്റ്റിൽ സെഞ്ചുറി നേടാൻ ഇന്ത്യയുടെ ഈ മുൻനിര ബാറ്റ‌്സ‌്മാന‌് സാധിച്ചിട്ടില്ല. 

പരിക്കിലായിരുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും വിശ്രമത്തിലായിരുന്നു പേസർ കെമർ റോച്ച‌ും രണ്ടാംമത്സരത്തിൽ തിരിച്ചെത്തുന്നത‌് വിൻഡീസിന്‌ ആശ്വാസമാകും. നാലുവിക്കറ്റ‌് വീഴ‌്ത്തിയ സ‌്പിന്നർ ദേവേന്ദ്ര ബിഷൂ മാത്രമാണ‌് ബൗളിങ്ങിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത‌്. കീറൺ പവലിനും റോസ‌്റ്റൺ ചേസ‌ിനും മാത്രമേ വിൻഡീസ‌് ബാറ്റിങ‌്നിരയിൽനിന്ന‌് സ‌്കോർബോർഡിലേക്ക‌് കാര്യമായി സംഭാവന നൽകിയുള്ളൂ.


പ്രധാന വാർത്തകൾ
Top