22 July Sunday

ധവാന് സെഞ്ചുറി, ഇന്ത്യ 6-329

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

പല്ലേക്കെലെ > ശ്രീലങ്കന്‍ പര്യടനത്തിലെ അവസാനത്തെയും മുന്നാമത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കത്തിനുശേഷം തകര്‍ച്ച. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ (119) ഇന്നിങ്സിന്റെ ബലത്തില്‍ ഒന്നാംദിനക്കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍ കുറിച്ചു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 85 റണ്ണെടുത്ത് പുറത്തായി. ലങ്കയ്ക്കായി സ്പിന്നര്‍ മലിന്ദ പുഷ്പകുമാര മൂന്നുവിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ധവാനും രാഹുലും മികച്ച തുടക്കംനല്‍കി. ഒന്നാംവിക്കറ്റില്‍ 188 റണ്‍ ചേര്‍ത്ത ശേഷം രാഹുല്‍ മടങ്ങി. സ്കോര്‍ 219ല്‍ നില്‍ക്കെ ധവാനും. പുഷ്പകുമാര ഇരുവരെയും മടക്കി.  കഴിഞ്ഞ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര എട്ട് റണ്ണിന് മടങ്ങി. അജിന്‍ക്യ രഹാനെ 17 റണ്ണെടുത്ത് പുറത്തായി.

അഞ്ചാംവിക്കറ്റില്‍ ആര്‍ അശ്വിനും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 32 ചേര്‍ത്തെങ്കിലും അരസെഞ്ചുറിക്ക് എട്ടുറണ്ണകലെ കോഹ്ലി വീണു. സ്കോര്‍ 322ല്‍ നില്‍ക്കെ അശ്വിനും മടങ്ങി (31). 13 റണ്ണുമായി വൃദ്ധിമാന്‍ സാഹയും ഒരു റണ്ണുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 6-329

ധവാന്‍ സി ചന്ദിമല്‍ ബി പുഷ്പകുമാര 119, രാഹുല്‍ സി കരുണരത്നെ ബി പുഷ്പകുമാര 85, പൂജാര സി മാത്യൂസ് ബി സണ്ടക്കന്‍ 8 , കോഹ്ലി സി കരുണരത്നെ ബി സന്ദകന്‍ 42, രഹാനെ ബി പുഷ്പകുമാര 17, അശ്വിന്‍ സി ഡിക്വെല്ല ബി ഫെര്‍ണാണ്ടോ 31, സാഹ 13*, പാണ്ഡ്യ 1*. എക്സ്ട്രാസ് 13 (90 ഓവര്‍).

പ്രധാന വാർത്തകൾ
Top