12 December Wednesday

സദ്രാന് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Sunday Feb 18, 2018


ഷാർജ > സിംബാബ്വെയ്ക്കെതിരായ നാലാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് 10 വിക്കറ്റ് ജയം. ഇതോടെ അഞ്ച് മത്സര പരമ്പര അഫ്ഗാൻ 3‐1ന് സ്വന്തമാക്കി. അഫ്ഗാന്റെ കൗമരക്കാരൻ മുജീബ് സദ്രാനാണ് സിംബാബ്വെയെ തകർത്തത്. സിംബാബ്‌വെ 134 (38), അഫ്‌ഗാൻ 135 (21.1)അമ്പത് റൺ വിട്ടുനൽകി അഞ്ചു വിക്കറ്റാണ് ഈ ലെഗ്സ്പിന്നർ വീഴ്ത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന റെക്കോഡും ഈ പതിനാറുകാരൻ സ്വന്തമാക്കി. മുൻ പാക് ക്യാപ്റ്റൻ വഖാർ യൂനിസിന്റെ റെക്കോഡാണ് സദ്രാന്റെ പ്രകടനത്തിൽ പഴങ്കഥയായത്്. 18 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വഖാറിന്റെ നേട്ടം.

പ്രധാന വാർത്തകൾ
Top