19 December Wednesday

കളത്തിലിറങ്ങി കളിക്കാനും ഗൂഗിൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


 റഷ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്‌ പുത്തൻ സവിശേഷതകളുമായാണ്‌ ഗൂഗിൾ എത്തുന്നത്‌. ലോകകപ്പിന്റെ ഓരോ നിമിഷത്തെയും ആവേശം ഉപയോക്താക്കളിലേക്ക‌് എത്തിക്കാനാണ്‌ ഗൂഗിളിന്റെ ശ്രമം. തത്സമയവിവരങ്ങളും വീഡിയോ ഷെയർ ചെയ്യാനും നിരവധി പുതിയ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്‌. ഒറ്റ ഗൂഗിൾ സെർച്ചിൽതന്നെ ലോകകപ്പുവിവരങ്ങൾ ലഭിക്കും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ഓരോ നിമിഷത്തെയും വിവരങ്ങൾ ഉപയോക്താക്കളിലേക്കെത്തും.

ലോകകപ്പിനായി പ്രത്യേക പേജ്‌, ഗൂഗിൾ ന്യൂസ്‌ ആപ്പിൽ ലോകകപ്പ്‌ വാർത്തകൾക്കും ചിത്രങ്ങൾക്കും ഇടം. ലോകകപ്പ്‌ സ്‌റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഗൂഗിൾ മാപ്പ്‌ വിവരങ്ങൾ എന്നിവ ഗൂഗിളിന്റെ ലോകകപ്പ്‌ സ്‌പെഷ്യലുകളാണ്‌. മത്സരം കഴിയുന്നതിനുമുമ്പുതന്നെ ഗോളുകളുടെയടക്കം പ്രധാന വീഡിയോകളും ഹോംപേജിൽ ലിസ്‌റ്റ്‌ ചെയ്യും. മത്സരക്രമവും പോയിന്റ്‌ ടേബിളുമെല്ലാം ഒറ്റ ക്ലിക്കിൽ കളി ആരാധകരിലേക്കെത്തിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top