22 September Saturday

ഫ്രഞ്ച്‌ പട വിറച്ചു; ഒടുവിൽ പെറു കീഴടങ്ങി (1‐0)

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

എകാതെറിൻബർഗ് > റഷ്യൻ ലോകകപ്പിൽ രണ്ടാം മത്സരത്തിലും ഫ്രാൻസിന് നിറംമങ്ങിയ ജയം. പെറുവിനെയാണ്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌  ഫ്രാൻസ്‌ കീഴടക്കിയത്‌. 38ാം മിനിറ്റിൽ പുത്തൻ താരോദയം കെയ്‍ലിയൻ എംബാപ്പെയാണ് ഫ്രാൻസിനായി ഗോൾ നേടിയത്.

മികച്ച പ്രകടനം പുറത്തെടുത്ത പെറുവിനെതിരെ ലീഡ്‌ സംരക്ഷിക്കാൻ ഫ്രാൻസ് നന്നേ വിയർത്തു. കളത്തിൽ സമഗ്രാധിപത്യം പെറുവിനായിരുന്നു. ഫിനിഷിങ്ങിലെ പോരായ്‌മയാണ്‌ പെറുവിന് തിരിച്ചടിയായത്.നിരവധി തവണ ഫ്രഞ്ച്‌ പ്രതിരോധനിരയെ വിറപ്പിച്ചുകൊണ്ട്‌ ബോക്‌സിലേക്ക്‌ പെറു ഇരമ്പിയെത്തിയെങ്കിലും ആ മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല. പെറു താരം അക്വീനോയുടെ തകർപ്പനൊരു ഷോട്ട് പോസ്റ്റിൽത്തട്ടി പുറത്തു പോകുകയും ചെയ്തു.

തുടർച്ചയായ രണ്ടാം ജയത്തോടെ ഫ്രാ‍ൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top