25 September Tuesday

ആദ്യ മത്സരം ആഘോഷമാക്കി റഷ്യ; സൗദിക്കെതിരെ രണ്ട് ഗോള്‍ ലീഡ്‌(2-0)

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

മോസ്‌കോ > ലോകം ആകാംഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യയില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളി തുരുകയാണ്.കളിയുടെ ഒന്നാം പകുതി അവസാനിക്കുമ്പോൾ സൗദിക്കെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യ മുന്നിലാണ്. 12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ്  ആദ്യ ഗോള്‍ നേടിയത്‌.  പിന്നീട്‌ പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവ് രണ്ടാം ഗോള്‍ നേടുകയായിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top